Header Ads

  • Breaking News

    ഉദ്യോഗസ്ഥരെ തടഞ്ഞ കേസ്; എല്ലാ വയല്‍ക്കിളികളേയും കോടതി വെറുതെവിട്ടു


      പ്രമാദമായ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്.

    ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെയായിരുന്നു വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്.

    ഇതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 14നു  വയല്‍ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാന്‍ സമരക്കാര്‍ വയലില്‍ അണിനിരന്നിരുന്നു.
    കൈയില്‍ കുപ്പിയില്‍ നിറച്ച പെട്രോളുമായാണ് സമര നേതാവായ നമ്പ്രാടത്ത് ജാനകി ഉള്‍പ്പെടുന്ന സ്ത്രീകളടക്കം അണിനിരന്നത്.

    അന്നത് വലിയ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിലാണ് സമരനേതാവ് സുരേഷ് കീഴാറ്റൂർ, ഐക്യ ദാർഢ്യസമിതി കൺവീനർ നോബിൾ എം.പൈകട, മനോഹരൻ ചുങ്കക്കാരൻ ഉൾപ്പെടെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad