15,000 പേരെ കൊല്ലാൻ പദ്ധതി';മുംബൈയിൽ മുഹറം ഘോഷയാത്രയിൽ വിഷ ഗുളികകൾ വിതരണംചെയ്തയാൾ പൊലീസ് പിടിയിൽ
ദക്ഷിണ മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരികൾ എന്ന വ്യാജേന വിഷ ഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ്കസ്റ്റഡിയിലെടുത്തു. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് വലിയ തോതിൽ ദോഷം വരുത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരുഗൂഢാലോചനയാണ്മുംബൈപൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്.
ഗുളികകളിൽ ഒന്ന് കഴിച്ചയാൾക്ക് കടുത്ത അസ്വസ്ഥതയുംഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ സൽമാൻ എന്നയാൾ ഗുളിക കഴിച്ചതിന് പിന്നാലെവയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് രോഗബാധിതനാവുകയായിരുന്നു. ഇതോടെ പൊലീസ് ഉടൻ തന്നെ ഇടപെടുകയും ഗുളികകൾ വിതരണം ചെയ്യുന്നത് തടയുകയും ചെയ്തു. തുടർന്ന് നടത്തിയഅന്വേഷണത്തിൽ സംശയാസ്പദമായ രീതിയിൽ ഗുളിക വിതരണം ചെയ്ത പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു
നിലവിൽ അസ്വസ്ഥത അനുഭവപ്പെട്ടയാൾ അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.ഘോഷയാത്രയെ ലക്ഷ്യമിട്ട് വൻതോതിൽ ആളപായം വരുത്താനുള്ള ഗൂഢാലോചനയായിരുന്നു ഇതെന്ന് കസ്റ്റഡിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെയിന്റ് ബിസിനസ് നടത്തുന്ന പ്രതി തന്റെ വ്യാപാര ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇതിനാവശ്യമായ കെമിക്കലുകൾ ശേഖരിച്ചത്. തുടർന്ന് ഓൺലൈൻ വഴി മുപ്പതിനായിരം ഒഴിഞ്ഞ കാപ്സ്യൂളുകൾ ഓർഡർ ചെയ്യുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി മുംബൈയിൽ താമസിച്ച് 50 കിലോഗ്രാം സിങ്ക് ഫോസ്ഫൈഡ് ഉപയോഗിച്ചാണ് ഈ ഒഴിഞ്ഞ കാപ്സ്യൂളുകൾ പ്രതി നിറച്ചതെന്ന് സെൻട്രൽ സോൺ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് മീന അറിയിച്ചു. വേദനസംഹാരികൾ എന്ന വ്യാജേന ഇവ ഘോഷയാത്രയിൽ വിതരണം ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതി
പൊലീസിന്റെ കൃത്യമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ 14900 കാപ്സ്യൂളുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള കാപ്സ്യൂളുകളെക്കുറിച്ചും കെമിക്കലുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ വിദേശ യാത്രാ വിവരങ്ങളും മുംബൈയിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 പ്രകാരം ബൈക്കുള പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർത്ഥങ്ങൾ നൽകിപരിക്കേൽപ്പിക്കുന്നതിനെതിരെയുള്ള വകുപ്പാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണംനടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
No comments
Post a Comment