Header Ads

  • Breaking News

    മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു


    _തിരുവനന്തപുരം: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു._
    _136 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 99 വോട്ടാണ് ഷാനിമോള്‍ ഉസ്മാൻ നേടിയത്. മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയില്ല._

    _യുഡിഎഫില്‍ നിന്ന് ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫില്‍ നിന്നും മുഹമ്മദ് മുഹ്സിനുമായിരുന്നു മത്സരിച്ചത്._ _സ്പീക്കറെ ഒഴിച്ചുനിർത്തിയാല്‍ സ്വതന്ത്രർ അടക്കം 101 സീറ്റുകളുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം ഉറപ്പായിരുന്നു. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയ്ക്ക് വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്._

    No comments

    Post Top Ad

    Post Bottom Ad