Header Ads

  • Breaking News

    നിർമാണപ്രവർത്തനത്തിനിടെ താഴ്ന്നുപോയ മണ്ണുമാന്തിയന്ത്രം കടലിൽത്തന്നെ

    പഴയങ്ങാടി : രാമന്തളി മാടായി പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ പാലക്കോട് കടലിൽ നിർമാണപ്രവൃത്തിക്കിടെ താഴ്ന്നുപോയ മണ്ണുമാന്തിയന്ത്രം കടലിൽതന്നെ കിടക്കുകയാണ് കടലോരത്ത് പുലിമുട്ട് നിർമാണപ്രവൃത്തിക്കിടയിലാണ് മണ്ണുമാന്തിയന്ത്രം കടലിൽ താഴ്ന്നുപോയത്. പുലിമുട്ട് നിർമാണപ്രവൃത്തിക്കിടെ യന്ത്രം താഴ്ന്നുപോവുകയായിരുന്നുഇതിലുണ്ടായിരുന്ന ജീവനക്കാർ നീന്തിരക്ഷപ്പെട്ടിരുന്നു. കടലിൽ താഴ്ന്നുകിടക്കുന്ന മണ്ണുമാന്തിയന്ത്രം കരയ്ക്കെടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വലിയ ക്രെയിൻ ഉപയോഗിച്ച് കരയ്ക്കെക്കെത്തിക്കാനുള്ള ശ്രമമാണ് കരാറുകാരൻ നടത്തുന്നത്. കടൽ പ്രക്ഷുബ്ധമായ അവസ്ഥയിൽ കരയ്ക്കെത്തിക്കുകയെന്നത് ഏറെ ശ്രമകരമാണ്. 
    രാമന്തളി പഞ്ചായത്തിലെ പാലക്കോടും മാടായി പഞ്ചായത്തിലെ ചൂട്ടാട് പുതിയവളപ്പ് ഉൾപ്പെടുന്ന പ്രദേശത്തുമാണ് പുലിമുട്ട് പണിയുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിൻ്റെകീഴിലാണ് പുലിമുട്ട് നിർമാണം നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad