നിർമാണത്തിലെ അപാകത: പഴയങ്ങാടി പുഴയിലെ ഫ്ലോട്ടിങ് റസ്‌റ്ററന്റ് പൂട്ടി : 1.88 കോടി രൂപ ചെലവിൽ നിർമാണം; 3 മാസത്തിനുള്ളിൽ പൂട്ടി
പഴയങ്ങാടി ഉദ്ഘാടനം കഴി ഞ്ഞ് 3 മാസത്തിനുള്ളിൽ പഴയ ങ്ങാടി പുഴയിലെ ഫ്ലോട്ടിങ് റസ്‌റ്റ റന്റ് പൂട്ടി. നിർമാണത്തിലെ അപാ കതകൾ കാരണമെന്നു പരാതി. പാർക്കിങ് കേന്ദ്രത്തിലെ കുഴി, തുരുമ്പെടുത്ത പ്ലാറ്റ് ഫോം, ആടി യുലയുന്ന കൈവരി അങ്ങനെ പരാതികൾ കൂടിക്കൂടി വരുന്നതി നിടയിലാണ് കാരാറുകാരൻ ഫ്ലോ ട്ടിങ് റസ്റ്ററന്റിന് താഴിട്ടത്. നിർമാ ണത്തിലെ അപാകത ഡിടിപിസിഅധികൃതരെ അറിയിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന ആളുകളാണ് : അപകടം കരാറുകാരന്റെ ശ്രദ്ധ യിൽപ്പെടുത്തിയത്.
നിലവിലുളള അപകടഭീഷണി ഒഴിവാക്കിയാൽ മാത്രമേ ഇത് മു : ന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നാണ് കരാറുകാരൻ്റെ ഭാഷ്യം. മലനാട് റിവർ ക്രൂസ് പദ്ധതിയു ടെ ഭാഗമായാണ് 1.88 കോടി രൂപ ചെലവിൽ പഴയങ്ങാടി മുട്ടുകണ്ടി പുഴയിൽ ഫ്ലോട്ടിങ് റസ്റ്ററന്റ്
ബോട്ട് റൈസ് ഗാലറി എന്നിവ നിർമിച്ചത്. നിർമാണം പൂർത്തി യാക്കിയ ഫ്ലോട്ടിങ് റസ്റ്ററന്റ് രതിവേഗം നശിക്കുന്ന കാഴ്ച യാണ്. നിയമസഭാ തിരഞ്ഞെടുപ്പ് : പ്രഖ്യാപനത്തിന് മുൻപാണ് ഫെബ്രുവരി 17ന് ഇതിന്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നട ത്തിയത്. ബുഫെ സെറ്റ്, അല ങ്കാര പാത്രങ്ങൾ എന്നിവ ഉദ്ഘാ ടനവേളയിൽ ഫ്ലോട്ടിങ് ററ ന്റിൽ നിരനിരയായി വച്ചിരുന്നു.
ഇതിന്റെ റീൽസ് കണ്ട് ഇപ്പോഴും ഇവിടേക്ക് ആളുകൾ വരുന്നുണ്ട്. എന്നാൽ, ചായക്കട മാത്രമാണ് പൂട്ടുന്നതിന് തൊട്ടുമുമ്പ് വരെ പ്രവർത്തിച്ചത്. 80 ആളുകൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനു ളള പ്ലാറ്റ്ഫോമാണ് ഇവിടെ ഒരു ക്കിയത്. പൊതുമേഖലാ സ്ഥാപ നമായ കെല്ലിനാണ് നിർമാണചു മതല. ഇടപെടൽ ഉണ്ടായില്ലെ ങ്കിൽ സർക്കാരിന്റെ കോടികളാ ണു വെള്ളത്തിലാകുക
No comments
Post a Comment