Header Ads

  • Breaking News

    മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി

    എംസിഎഫ് (Material Collection Facility) കേന്ദ്രത്തിൽ ശേഖരിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മാടായി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം.
    മാർച്ചിന് ശേഷം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. സത്യഭാമയുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കയറിയ ചില ഡിവൈഎഫ്ഐ പ്രവർത്തകർ പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്തതായാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ പ്രസിഡണ്ട് സത്യഭാമയെ ഉടൻ തന്നെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    എംസിഎഫ് കേന്ദ്രത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതിനെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലെത്തിയത്. തുടർന്ന് പ്രതിഷേധം വാക്കേറ്റത്തിലേക്കും പിന്നീട് കയ്യേറ്റത്തിലേക്കും നീങ്ങിയെന്നാണ് റിപ്പോർട്ട്.
    സംഭവം പ്രദേശത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കയ്യേറ്റത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
    സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

    No comments

    Post Top Ad

    Post Bottom Ad