Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം; പുത്തുമല സ്വദേശിയായ സ്ത്രീ കൊല്ലപ്പെട്ടു



    സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് മേപ്പാടിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയുമൊത്ത് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഷാജിക്കും ഗുരുതരമായി പരിക്കേറ്റു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

    എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞദിവസം ഒരാള്‍ മരിച്ചിരുന്നു. കോതമംഗലം പോങ്ങന്‍ചുവടിലെ പുഷ്പാകരന്‍ വെള്ളക്കയന്‍ എന്നയാളാണ് മരിച്ചത്. കാട്ടില്‍ നിന്ന് ചില വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ പുഷ്പാകരന്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയും ആക്രമണത്തിന് ഇരയാകുകയുമായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    No comments

    Post Top Ad

    Post Bottom Ad