Header Ads

  • Breaking News

    പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി


    തളിപ്പറമ്പ്: പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

    ഇന്ന് രാവിലെ പത്തോടെയാണ് കുപ്പം പാലത്തിന് മുകളില്‍ കെ.എല്‍-13 എ.യു 0859 ലോറിയുടെ ടയര്‍ പൊട്ടിയത്.

    പാലത്തിന് ഒത്ത നടുവിലായതിനാല്‍ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡില്‍ കുടുങ്ങി.

    കാറുകളും ഇരുചക്രവാഹനങ്ങളും പോലീസ് കടത്തിവിട്ടു.

    ഏകദേശം അരമണിക്കൂറോളം തളിപ്പറമ്പ് ചിറവക്കുവരെ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപം കൊണ്ടത്.

    No comments

    Post Top Ad

    Post Bottom Ad