Header Ads

  • Breaking News

    കംപ്ലീറ്റ് ന്യൂ ലുക്ക്! കേരളത്തില്‍ ഇനി പുതുയുഗം; വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും



    തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി ഡി സതീശൻ ഇന്ന് അധികാരമേല്‍ക്കും (V D Satheesan Swearing Ceremony).

    പതിനാല് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. കേരളം ഉറ്റനോക്കിയ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തും. ചടങ്ങിനെ തുടർന്ന കനത്ത സുരക്ഷയിലാണ് തലസ്ഥാനം നഗം. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
    ചടങ്ങ് നടക്കുന്ന വേദിയില്‍ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എ പി അനില്‍കുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുള്‍ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.

    സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ കാബിനറ്റില്‍ വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. ആശ പ്രവർത്തകരുടെ ഓണറേറിയം കൂട്ടുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. കൊച്ചി മാതൃകയില്‍ സംസ്ഥാനത്താകെ ഇന്ദിര കാന്റീൻ, കെഎസ്‌ആർടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര തുടങ്ങി നിരവധി വാഗ്ദാനങ്ങളില്‍ ആദ്യ ചുവടുവയ്പ്പ് ഇന്നുണ്ടായേക്കും. മന്ത്രിമാർക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് ഉഭയകക്ഷിയില്‍ ധാരണയായിട്ടുണ്ട്. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പല തർക്കങ്ങള്‍ക്കും തീരുമാനമായിട്ടില്ല. അനൂപ് ജേക്കബും മാണി സി കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നാണ് ചർച്ച ചെയ്തിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ അനൂപിനും കാപ്പനും എതിർപ്പുണ്ട്. എന്തായാലും അനൂപ് ആദ്യം സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad