വാട്‌സ്ആപ്പ് പ്ലസ്' പുറത്തിറക്കി
കണ്ണൂർ:-വാട്‌സ്ആപ്പിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ 'വാട്‌സാപ്പ് പ്ലസ്' ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാട്സ്ആപ്പ് പ്ലസ് എന്നറിയപ്പെടുന്ന ഈ പുതിയ സബ്സ്‌ക്രിപ്ഷന്‍ നിരവധി ഓപ്ഷനുകള്‍ നല്‍കും.
വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കസ്റ്റം തീമുകള്‍ മുതല്‍ പുതിയ ഐക്കൺ വരെയുള്ള നിരവധി വ്യക്തിഗത ഫീച്ചറുകളും സൗകര്യങ്ങളും ലഭിക്കുന്ന സേവനമാണിത്.
സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ സേവനം സബ്‌സ്‌ക്രൈബ്ചെയ്യണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുകയെന്ന് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്സ്ആപ്പ് പ്ലസ് എന്താണ്?
വാട്സ്ആപ്പിനുള്ള ഒരു പുതിയ പ്രീമിയം ടയറാണ് വാട്സ്ആപ്പ് പ്ലസ്. എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പ്രീമിയം സബ്സ്‌ക്രിപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി, വാട്സ്ആപ്പ് പ്ലസ് വലിയ മാറ്റങ്ങള്‍ വരുത്തുന്നില്ല.
പകരം, ആപ്പ് കാണുന്ന രീതി ഇഷ്ടാനുസൃതമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി പ്ലാറ്റ്ഫോം നിരവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
വാട്സ്ആപ്പ് പ്ലസ് ഫീച്ചറുകള്‍
പ്രീമിയം സ്റ്റിക്കര്‍ പാക്കുകള്‍: അനിമേറ്റഡ് ഓവര്‍ലേ ഇഫക്റ്റുകളുള്ള പ്രീമിയം സ്റ്റിക്കര്‍ പാക്കുകള്‍ വാട്സ്ആപ്പ് പ്ലസില്‍ ലഭ്യമാണ്.
ആക്സെന്റ് കളര്‍: വാട്സ്ആപ്പിന്റെ സാധാരണ പച്ച നിറത്തിന് പകരമായി ഇന്റര്‍ഫേസില്‍ ഉടനീളം ഉപയോഗിക്കാന്‍ കഴിയുന്ന 18 വ്യത്യസ്ത നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
പുതിയ ആപ്പ് ഐക്കണുകള്‍: ലളിതമായ ഔട്ട്ലൈനുകള്‍ മുതല്‍ ആകര്‍ഷകമായ ഡിസൈനുകള്‍ വരെയുള്ള 14 വ്യത്യസ്ത ആപ്പ് ഐക്കണുകളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാം: നിലവില്‍ 3 ചാറ്റുകള്‍ മാത്രം പിന്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍, വാട്സ്ആപ്പ് പ്ലസ് ഉപയോഗിച്ച് ഒരേസമയം 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്തു വയ്ക്കാൻ സാധിക്കും.
ബള്‍ക്ക് കണ്‍ട്രോളുകള്‍: ഒരേ ലിസ്റ്റിലെ ഒന്നിലധികം ചാറ്റുകള്‍ക്ക് ഒരേസമയം ഒരൊറ്റ തീം, മെസ്സേജ് അലര്‍ട്ട് ടോണ്‍, കോള്‍ റിങ്‌ടോണ്‍ എന്നിവ നല്‍കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു.
എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകള്‍: ഫ്‌ലട്ടര്‍, ടെമ്പോ, റിപ്പിള്‍, ക്വസ്റ്റ്, ഡ്രം, മര്‍മര്‍, ഫ്‌ലക്‌സ്, മെഡോ, ബബിള്‍, കാര്‍ണിവല്‍ എന്നിങ്ങനെ 10 പ്രത്യേക റിങ്‌ടോണുകള്‍ ഇതില്‍ ലഭിക്കും.
No comments
Post a Comment