Header Ads

  • Breaking News

    ദൃശ്യം വിസ്മയം തുടരുന്നു; ആദ്യദിവസം വാരിക്കൂട്ടിയത് 43കോടി




    പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാല്‍ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു.ചിത്രത്തിന്റെ ആദ്യദിന വേള്‍ഡ് വൈഡ് കലക്ഷൻ 43.37 കോടിയാണെന്ന് ട്രാക്കിംഗ് സൈറ്റ് ആയ സാക്നില്‍ക് റിപ്പോർട്ട് ചെയ്തു.

    അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 35 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ ഇന്നലെ നടന്ന 5506 ഷോകളില്‍ നിന്നായി 15.85 കോടിയാണ് വാരിയത്.
    മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു. അതില്‍ ഭൂരിഭാഗം കളക്ഷനും മലയാളത്തില്‍ നിന്നാണ് ലഭിച്ചത്. കേരളത്തില്‍ 3503 ഷോകളില് നിന്നായി 67 ശതമാനം ഒക്യുപൻസിയില്‍ 10.70 കോടി ആദ്യദിനം നേടി.
    കർണാടകയില്‍ നിന്ന് 2.9 കോടിയും ആന്ധ്ര തെലങ്കാനയില് നിന്ന് 2.18 കോടിയും ലഭിക്കുകയുണ്ടായി. തമിഴ് നാട് കലക്ഷൻ 1.30 കോടിയാണ്. മറ്റ് ഭാഗങ്ങളില്‍ നിന്നും 1.38 കോടി. അങ്ങനെ ആകെ ഇന്ത്യയില് നിന്നും മാത്രം ലഭിച്ചത് 18.63 കോടി.
    ഓവർസീസിലും ചിത്രത്തിനു വലിയ വരവേല്‍പ്പ് ആണ് ലഭിച്ചത്. 25 കോടിയാണ് വിദേശത്തുനിന്നുള്ള കലക്ഷൻ.

    No comments

    Post Top Ad

    Post Bottom Ad