Header Ads

  • Breaking News

    സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ മെയ് 15 മുതല്‍


    ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം ബോര്‍ഡ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണ പരീക്ഷ നടത്തുമെന്ന പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് തീരുമാനം. മെയ് 15 മുതല്‍ മെയ് 21 വരെയാണ് രണ്ടാംഘട്ട പരീക്ഷകള്‍ നടക്കുക. മെയ് മാസത്തിലെ പരീക്ഷ പൂര്‍ണമായും ഐച്ഛികമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഫെബ്രുവരിയില്‍ നടന്ന ആദ്യ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കുമാണ് ഈ അവസരം കൂടുതല്‍ പ്രയോജനപ്പെടുക. ഫെബ്രുവരിയിലോ മെയ് മാസത്തിലോ ലഭിക്കുന്നതില്‍ മികച്ച മാര്‍ക്കാണ് അന്തിമഫലമായി പരിഗണിക്കുക. ഒരു വിദ്യാര്‍ഥിക്ക് പരമാവധി മൂന്നു വിഷയങ്ങളില്‍ മാത്രമേ രണ്ടാം പരീക്ഷ എഴുതാന്‍ സാധിക്കൂ. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, മെച്ചപ്പെട്ട മാര്‍ക്ക് നേടാനുള്ള അവസരം നല്‍കുക, ഉപരിപഠന സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷാ രീതി നടപ്പിലാക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad