SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 5 മുതൽ ; കേരളത്തിൽ ഇത്തവണ SSLC പരീക്ഷ എഴുതുന്നത് 4.18 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം :- SSLC, പ്ലസ് വൺ പരീക്ഷകൾ വ്യാഴാഴ്ചയും പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ചയും ആരംഭിക്കും. ഇത്തവണ SSLC പരീക്ഷയ്ക്ക് കേരളത്തിൽ 4,17,497 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതായി മന്ത്രി വി.ശിവൻകുട്ടി. കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ് മേഖലയിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും, ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386 കുട്ടികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. SSLC, വൊക്കേഷണൽ ഹയർ സെക്കണ്ടറി, സെക്കൻഡറി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്കൂളുകളിലും ഈ ആഴ്ച പൂർത്തീകരിച്ചിട്ടുണ്ട്.
SSLC 2026 പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പർ നിർമ്മാണം, പ്രിന്റിങ് വിതരണം ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിയിട്ടുണ്ട്. സോർട്ടിങ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. SSLC പരീക്ഷയ്ക്ക് ആവശ്യമായ ചീഫ്‌സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചിട്ടുണ്ട്. SSLC പരീക്ഷയുടെ ഇൻവിജിലേഷൻ ജോലി നിർവ്വഹിക്കുന്നത് സംസ്ഥാനത്ത് 26,000 ത്തോളം അധ്യാപകരാണ്.
ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് ഏകദേശം തൊള്ളായിരത്തി അമ്പത് അഡീഷണൽ ചീഫ് എക്സാമിനർമാരെയും ഒമ്പതിനായിരം എക്സാമിനർമാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായി ഇതിനോടകം തന്നെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകുന്നതാണ്.

No comments
Post a Comment