Header Ads

  • Breaking News

    ഏപ്രിൽ ഒന്നു മുതൽ കീശ ചോരും; ട്രെയിൻ ടിക്കറ്റ് മുതൽ ഫാസ്‌ടാഗ് വരെ മാറുന്ന നിയമങ്ങളറിയാം



    ആദായനികുതി

    പുതിയ ആദായനികുതിനിയമം പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഇനി ‘നികുതി വർഷം’മാത്രം. സ്രോതസ്സിലെ നികുതി സംബന്ധിച്ച് തൊഴിൽദാതാവ് നൽകുന്ന ഫോം 16-നു പകരം ഇനി ഫോം 130 ആയിരിക്കും. ഫോം 16 എ എന്നത് ഫോം 131 ആകും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം വിദേശത്തേക്കു പണമയക്കുമ്പോൾ സ്രോതസ്സിൽ ശേഖരിക്കുന്ന നികുതി അഞ്ചു ശതമാനത്തിൽനിന്ന് രണ്ടുശതമാനമായി കുറയും

    തീവണ്ടി ടിക്കറ്റ്

    ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ടിന് പുതിയ സമയക്രമം: 72 മണിക്കൂർമുൻപ്‌ റദ്ദാക്കിയാൽ മുഴുവൻ തുക. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലായാൽ 25 ശതമാനം തുക നഷ്ടമാകും. 24 മണിക്കൂറിനും എട്ടു മണിക്കൂറിനും ഇടയിലായാൽ പകുതി തുക മാത്രം. എട്ടുമണിക്കൂറിൽ താഴെയായാൽ മുഴുവൻ തുകയും നഷ്ടമാകും.

    പാൻ/ ആധാർ

    പാൻ കാർഡിനായുള്ള അപേക്ഷകൾക്ക് ജനനത്തീയതി തെളിയിക്കുന്നതിനുൾപ്പെടെ കൂടുതൽ രേഖകൾ നൽകേണ്ടിവരും. ആധാർമാത്രം നൽകി പാനിന് അപേക്ഷിക്കാനാകില്ല. പാൻകാർഡിൽ പേര് രേഖപ്പെടുത്തില്ല. അതുകൊണ്ടുതന്നെ ആധാറിലെയും പാനിലെയും പേര് കൃത്യമായിരിക്കണം.

    ഓഹരി

    ഓഹരികൾ തിരിച്ചുവാങ്ങുമ്പോൾ ലഭിക്കുന്ന നേട്ടത്തിന് മൂലധനനേട്ട നികുതി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ഓഹരിക്കൈമാറ്റനികുതി (എസ്.ടി.ടി.) ഉയരും.

    ഫാസ്ടാഗ്

    ഫാസ്ടാഗ് വാർഷിക പാസിന്റെ ഫീസ് 3,000 രൂപയിൽനിന്ന് 3,075 രൂപയായി കൂടും

    ക്രെഡിറ്റ് കാർഡ്

    എസ്.ബി.ഐ. ക്രെഡിറ്റ് കാർഡിൽ പോയിന്റ് റെഡീം ചെയ്യുന്നതിനുള്ള ചുരുങ്ങിയ പരിധി 4,000 പോയിന്റാക്കി. റുപേ ഡെബിറ്റ് കാർഡ് ഉടമകൾക്ക് വിമാനത്താവള, റെയിൽവേ ലോഞ്ചുകളിലെ സൗജന്യപ്രവേശനം ഉണ്ടാകില്ല.

    എ.ടി.എം.

    യു.പി.ഐ. ആപ്പുപയോഗിച്ച് ക്യു.ആർ. കോഡ് സ്കാൻചെയ്ത് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എ.ടി.എം. ഇടപാടുകളുടെ ഭാഗമാക്കുകയാണ് എച്ച്.ഡി.എഫ്.സി. അതായത്, ഇനിമുതൽ യു.പി.ഐ. വഴി എ.ടി.എമ്മിൽനിന്നു പണം പിൻവലിക്കുന്നത് എ.ടി.എം. ഇടപാടായി പരിഗണിക്കും.

    പ്ലാറ്റിനം, സെലക്ട്, ഗോൾഡ് ഡെബിറ്റ് കാർഡുകളിൽ ദിവസം എ.ടി.എമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക്. ഒരുലക്ഷം രൂപവരെ പിൻവലിക്കാവുന്ന കാർഡുകളിൽ 50,000 രൂപയായും. 1.5 ലക്ഷം പിൻവലിക്കാവുന്നത് 75,000 രൂപയായുമാണ് കുറച്ചത്.

    ഡിജിറ്റൽ ഇടപാട്

    എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും രണ്ടുതട്ടിലുള്ള ഓതന്റിക്കേഷൻ. ഇടപാടിലുൾപ്പെടുന്ന ഉപകരണം കൈവശമുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലാകണം ഇതിലൊരെണ്ണം.

    No comments

    Post Top Ad

    Post Bottom Ad