യുവതലമുറയിൽ കേൾവിശക്തി കുറയുന്നു: ഇയർബഡ്‌സിന്റെ അമിത ഉപയോഗം വില്ലനാകുന്നു
കണ്ണൂർ: സ്മാർട്ട്ഫോണുകൾക്കും ഇയർബഡ്‌സുകൾക്കും പിന്നാലെയുള്ള യുവതലമുറയുടെ അമിത ഭ്രമം കേൾവിശക്തിയെ നിശബ്ദമായി കവർന്നെടുക്കുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രായമായവരെ മാത്രം ബാധിച്ചിരുന്ന കേൾവി പ്രശ്നങ്ങൾ ഇന്ന് മുപ്പതുകളിലും നാൽപ്പതുകളിലും ഉള്ളവരിൽ വൻതോതിൽ കണ്ടുവരുന്നത് ആശങ്കയുണ്ടാക്കുന്നു.
ചെവിയിലെ ചൊറിച്ചിലോ വെള്ളമോ മാറ്റാൻ ഇയർ ബഡ്‌സ്, സേഫ്റ്റിപിൻ, പെൻസിൽ എന്നിവ ഉപയോഗിക്കുന്നത് ചെവിയുടെ ബാഹ്യകർണ്ണത്തിന് ഗുരുതരമായ പരിക്കേൽപ്പിക്കും. ചെവിയിലെ വാക്സ് (അഴുക്ക്) സ്വാഭാവികമായി പുറന്തള്ളപ്പെടുമെന്നിരിക്കെ, ബഡ്‌സ് ഉപയോഗിക്കുന്നത് ഈ അഴുക്കിനെ ഉള്ളിലേക്ക് തള്ളുകയും കർണ്ണപടത്തിന് ആഘാതമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കഠിനമായ വേദനയ്ക്കും കേൾവി തടസ്സത്തിനും കാരണമാകും.
തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഹെഡ്‌ഫോണുകളും ഇയർപോഡുകളും ഉപയോഗിക്കുന്നത് ആന്തരകർണ്ണത്തിലെ നാഡികളെ നശിപ്പിക്കുകയും 'സെൻസോറിനറൽ ഹിയറിങ് ലോസ്' (Sensorineural Hearing Loss) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന ഡെസിബലിലുള്ള ശബ്ദം ദീർഘനേരം കേൾക്കുന്നത് പൂർണ്ണമായ കേൾവി നഷ്ടത്തിന് വരെ കാരണമായേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ഹെഡ്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ വോളിയം നിയന്ത്രിക്കുക.
* ചെവിയിൽ അസ്വസ്ഥതയോ മൂളിച്ചയോ അനുഭവപ്പെട്ടാൽ ഉടൻ ഇ.എൻ.ടി (ENT) വിദഗ്ധനെ കാണുക.
* ബഹളമുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവർ ഇയർ മഫുകൾ ഉപയോഗിക്കുക.
* സ്വയം ചികിത്സ ഒഴിവാക്കി ശാസ്ത്രീയമായ പരിശോധനകൾ നടത്തുക.
.
No comments
Post a Comment