Header Ads

  • Breaking News

    മതസൗഹാർദ്ദം തകർക്കാൻ ശ്രമം: നടി ലക്ഷ്മി പ്രിയക്കെതിരെ കണ്ണപുരം പോലീസിൽ പരാതി; അടിയന്തര നടപടിക്ക് ആവശ്യം


    *കണ്ണൂർ:* മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് നടി ലക്ഷ്മി പ്രിയക്കെതിരെ കണ്ണപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മുസ്ലിം സമുദായത്തെയും അവരുടെ മതവിശ്വാസങ്ങളെയും അവഹേളിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പരാതിക്കാർ മുന്നോട്ട് വന്നത്.

    പരാതിയിൽ പറയുന്നതനുസരിച്ച്, ആധുനിക സാങ്കേതികവിദ്യയായ Artificial Intelligence ദുരുപയോഗം ചെയ്ത് ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും പോസ്റ്റുകളും പങ്കുവെച്ചതായി ആരോപിക്കുന്നു. ഇത് ഗൗരവകരമായ നിയമലംഘനമായി കണക്കാക്കണമെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

    സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനും കേരള പോലീസ്ക്കും മുന്നിൽ ആവശ്യം ഉയർന്നിട്ടുണ്ട്. മതവിദ്വേഷം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും പൊതുസമൂഹത്തിൽ നിന്നും ആവശ്യപ്പെടുന്നു

    No comments

    Post Top Ad

    Post Bottom Ad