Header Ads

  • Breaking News

    പഴയങ്ങാടി ഫ്ലോട്ടിങ് റസ്റ്ററന്റ് ബോട്ട് റെയ്സ് ഗാലറി ഉദ്ഘാടനം ഇന്ന്



    പഴയങ്ങാടി : പഴയങ്ങാടിയിൽ നിർമിച്ച ഫ്ലോട്ടിങ് റസ്റ്ററന്റിന്റെയും ബോട്ട് റെയ്സ് ഗാലറിയുടെയും ഉദ്ഘാടനം 17-ന് വൈകീട്ട് അഞ്ചിന് എം. വിജിൻ എം.എൽ.എ. നിർവഹിക്കും. പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഇത് യാഥാർഥ്യമാക്കിയത്.

    കരയിൽനിന്ന് ഒൻപത് മീറ്റർ അകലത്തിൽ പഴയങ്ങാടി-കുപ്പം പുഴയുടെ ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന റസ്റ്ററൻറിന് 3000 ചതുരശ്രയടി വിസ്തീർണമുണ്ട്. 1600 ചതുരശ്ര അടി പൂർണമായും ഭക്ഷണശാലക്കായി വിനിയോഗിച്ചിട്ടുണ്ട്. ഇതിനായി 1.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. വള്ളംകളി സൗകര്യപ്രദമായി വീക്ഷിക്കുന്നതിന് സാധിക്കുന്ന രീതിയാണ് ഗാലറി നിർമിച്ചത്. 65 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയിലും പണിത ഗാലറിയിൽ 500 പേർക്ക് ജലോത്സവം കാണാനും മറ്റവസരങ്ങളിൽ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും കഴിയും.  പദ്ധതിക്ക് 2.87 കോടി രൂപയാണ് അനുവദിച്ചത്. വിനോദസഞ്ചാരവകുപ്പിന്‌ കീഴിലുള്ള കെൽ ആണ് ഇരു പ്രവൃത്തികളുടെയും നിർവഹണ ഏജൻസി.


    No comments

    Post Top Ad

    Post Bottom Ad