Header Ads

  • Breaking News

    രവീന്ദ്രരത്ന പുരസ്കാരം രതീഷ് കുമാറിന്; സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിലെ മികവിന് അംഗീകാരം



    പയ്യന്നൂർ: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ റിട്ട. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രതീഷ് കുമാറിനെ 2026-ലെ രവീന്ദ്രരത്ന പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷനാണ് സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തന മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്.

    നാഷണൽ സർവ്വീസ് സ്കീം (NSS) മുൻ ജില്ലാ കൺവീനർ കൂടിയായ രതീഷ് കുമാർ സാമൂഹ്യസേവന രംഗത്ത് സജീവ സാന്നിധ്യമാണ്. 91 തവണ രക്തം ദാനം ചെയ്ത് മാതൃകയായ അദ്ദേഹം, എൻ.എസ്.എസ്., എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ സംഘടനകൾക്കായി എൺപത്തഞ്ചിലധികം രക്തദാന ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചിട്ടുണ്ട്.

    സംഗീത നാടക അക്കാദമി കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതി അംഗം കൂടിയായ അദ്ദേഹം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പൂർവ്വ വിദ്യാർത്ഥിയാണ്. പാലിയേറ്റീവ് പ്രവർത്തനം, ഫോക്ലോർ ഫോട്ടോഗ്രാഫി, പരിസ്ഥിതി സംരക്ഷണം, ഗ്രന്ഥശാല പ്രവർത്തനം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്‌സ് ആർട്ട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ഗ്രാമം പ്രതിഭ എന്നിവയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.

    കുടുംബം:

    ഏഴിമല എസ്.ബി.ഐ. അസിസ്റ്റന്റ് മാനേജർ ജയശ്രീയാണ് ഭാര്യ. മകൾ: അനാമിക (ഓട്ടോമോട്ടീവ് എൻജിനീയർ, ടാറ്റ എൽ എക്സ് ഐ), മകൻ: അഭിനവ് (ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥി, തൃശൂർ എൻജിനീയറിംഗ് കോളേജ്).

    No comments

    Post Top Ad

    Post Bottom Ad