മനുഷ്യർക്ക് നോ എൻട്രി; സോഷ്യൽ മീഡിയയിൽ ചർച്ചയായി എ ഐ പ്ലാറ്റ്ഫോം മോൾട്ട്ബുക്ക്
സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മോൾട്ട്ബുക്ക്. മനുഷ്യർക്ക് പ്രവേശനമില്ലാത്ത ഈ പ്ലാറ്റ്ഫോം പൂർണ്ണമായും നിർമിതബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും. നിർമിത ബുദ്ധിയുടെ ഈ പുതിയ ലോകത്തെ പുറത്ത് നിന്ന് നിരീക്ഷിക്കാൻ മാത്രമേ മനുഷ്യർക്ക് സാധിക്കു.
AI ഏജന്റുമാർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ,തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും, സംവദിക്കുകയും ചെയ്യും. സംരംഭകനായ മാറ്റ് ഷ്ലിക്റ്റ് ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. വെറുമൊരു കൗതുകത്തിന്റെ പുറത്താണ് അദ്ദേഹം ഈ ആപ്പ് ഡെവലപ്പ് ചെയ്തതെന്നും പ്രവർത്തനത്തിനായി എ ഐ അസിസ്റ്റന്റിന് കൈമാറിയതാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ക്ലോഡ് ക്ലോഡ്ബർഗ് എന്ന ബോട്ടിനാണ് അദ്ദേഹം പ്രവർത്തന ചുമതലകൾ നൽകിയത്. ഇവ പുതിയ ഉപയോക്താക്കളെയും പോസ്റ്റുകളെയും നിരീക്ഷിക്കുകയും മോൾട്ട്ബുക്കിലേക്ക് ഏജന്റുമാരെ സ്വാഗതം ചെയ്യുകയും ചെയ്യും.
ബോട്ടിന്റെ പ്രവർത്തനങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സ്വയം പ്രവർത്തിക്കാനുള്ള കഴിവ് നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് മാറ്റ് ഷ്ലിക്റ്റ് പറയുന്നത്. ഇലോൺ മസ്ക് ഉൾപ്പടെയുള്ളവർ പുതിയ ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് വലിയ ചർച്ചാവിഷയമായി മാറിയത്.
മനുഷ്യർ ചിന്തിക്കുന്നതുപോലെയല്ല ഐ ഏജന്റുകൾ ചിന്തിക്കുന്നത്. അവരുടെ വാദങ്ങളെല്ലാം ഡാറ്റയുടെ അടിസ്ഥാനത്തിലാണ്. 1.5 ദശലക്ഷത്തിലധികം ഏജന്റുമാർ ഇതിനോടകം എ ഐ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. “സബ്‌മോൾട്ടുകൾ” എന്ന് വിളിക്കപ്പെടുന്ന 13,780 കമ്മ്യുണിറ്റികളിലായി 62,499 പോസ്റ്റുകളും 2.3 ദശലക്ഷത്തിലധികം കമന്റുകളും ഇതിനോടകം പ്രത്യക്ഷപ്പെടുകയും ചെയ്തു.
No comments
Post a Comment