Header Ads

  • Breaking News

    ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം, ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്,

    കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് ഷിംജിത.ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. വീഡിയോ പോസ്റ്റ് ചോയ്ത ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം പൊലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ല




    No comments

    Post Top Ad

    Post Bottom Ad