നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ കണ്ണൻ പട്ടാമ്ബി അന്തരിച്ചു
കൊച്ചി: നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായിരുന്ന കണ്ണൻ പട്ടാമ്ബി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്.
അദ്ദേഹമാണ് മരണവിവരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പട്ടാമ്ബി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും.സംവിധായകരായ മേജർ രവി, ഷാജി കൈലാസ്, സന്തോഷ് ശിവൻ, വി കെ പ്രകാശ് എന്നിവരുടെ ചിത്രങ്ങളില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായിരുന്നു. കാണ്ഡഹാർ, ക്രേസി ഗോപാലൻ, വെട്ടം, കീർത്തിചക്ര, അനന്തഭദ്രം, പുലിമുരുകൻ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനേതാവായും കണ്ണൻ പട്ടാമ്ബി പ്രവർത്തിച്ചിട്ടുണ്ട്.
No comments
Post a Comment