Header Ads

  • Breaking News

    മികച്ച ജോലി ലഭിക്കാൻ സര്‍ക്കാര്‍ വക മാസം 1000 രൂപ, കണക്‌ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം




    സംസ്ഥാനത്തെ തൊഴില്‍ തേടുന്ന യുവതീ- യുവാക്കള്‍ക്കായുളള സംസ്ഥാന സർക്കാരിന്റെ സാമ്ബത്തിക സഹായത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം.

    നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവർക്കുമാണ് പ്രതിമാസം ആയിരം രൂപ ധനസഹായം സർക്കാരില്‍ നിന്ന് ലഭിക്കുക. 

    വിദ്യാർത്ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാൻ തൊഴില്‍പരിശീലനത്തിനുള്ള സാമ്ബത്തിക സഹായം നല്‍കുകയാണ് കണക്‌ട് ടു വർക്ക് എന്ന ഈ പദ്ധതിയുടെ ലക്ഷ്യം.അപേക്ഷകള്‍ eemployment.kerala.gov.in പോർട്ടല്‍ മുഖേന ഓണ്‍ലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. 

    കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാൻ പാടില്ല. ഒരു വർഷത്തേക്കാണ് പ്രതിമാസം ആയിരം രൂപ സഹായം ലഭിക്കുക.

    7000 രൂപ വെച്ച്‌ തുടങ്ങി, ഇപ്പോള്‍ കോടികളുടെ ബിസിനസ്സ്, 4000 സ്ക്വയർ ഫീറ്റില്‍ കൂറ്റൻ വീട്, മീത്-മിറിയുടെ ജീവിതംകേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങള്‍/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങള്‍/ രാജ്യത്തെ അംഗീകൃത സർവകലാശാലകള്‍/ 'ഡീംഡ്' സർവകലാശാലകള്‍, നിലവില്‍ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമർപ്പിച്ച്‌ മത്സര പരിക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.


    അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്ബത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്ലോളർഷിപ്പ് ലഭിക്കുകയുള്ളൂ. 

    വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകള്‍, വിവിധ തരം സർവീസ് പെൻഷനുകള്‍, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളില്‍ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

    കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മല്‍സര പരീക്ഷാ പരിശീലനങ്ങള്‍ക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകള്‍ക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.


    അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍1. മേല്‍വിലാസം തെളിയിക്കുന്ന രേഖ2. ജനനത്തീയതി തെളിയിക്കുന്ന രേഖ3. വാർഷിക കുടുംബ വരുമാന സർട്ടിഫിക്കറ്റ്4. അംഗീകൃത സർവ്വകലാശാലകള്‍/ സ്കൂളുകള്‍/ കോളേജുകള്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്5. അപേക്ഷ/ acknowledgement സ്ലിപ്പ്( മത്സര പരീക്ഷ വിഭവങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കണക്ടർ വർക്ക് പദ്ധതി നിർബന്ധന പ്രകാരം ആപ്ലിക്കേഷൻ തെളിയിക്കുന്നത്)6. ബാങ്ക് പാസ്ബുക്ക്7. സ്ഥാപനമേധാവി നല്‍കുന്ന അംഗീകൃത കത്ത് അപേക്ഷകൻ സ്കില്‍ ഡെവലപ്മെൻറ് കോസില്‍ പങ്കെടുക്കുന്നതായി സർട്ടിഫൈ ചെയ്യുന്ന സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്8. പാസ്പോർട്ട് സൈസ് ഫോട്ടോ9. അപേക്ഷകന്റെ ഒപ്പ്10. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്.മേല്‍വിലാസം തെളിയിക്കുന്നതിന് :വോട്ടർ ഐഡി കാർഡ്, സ്കൂള്‍ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ,ആധാർ കാർഡ് ,ഡ്രൈവിംഗ് ലൈസൻസ്. 

    *ജന തീയതി തെളിയിക്കുന്നതിന്- സ്കൂള്‍ സർട്ടിഫിക്കറ്റ് ജനന സർട്ടിഫിക്കറ്റ്,* വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസ്, നല്‍കുന്ന വാർഷിക കുടുംബ വരുമാനം സർട്ടിഫിക്കറ്റ്സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍, അപേക്ഷകന്റെ ഫോട്ടോയും ഒപ്പും ഒഴികെയുള്ള എല്ലാ രേഖകളും പിഡിഎഫ് രൂപത്തില്‍ അപ്‌ലോഡ് ചെയ്യണം പരമാവധി ഫയല്‍ വലിപ്പം 100 KB ആയിരിക്കണം.

    No comments

    Post Top Ad

    Post Bottom Ad