ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു
ദുബായില്‍ നിന്നും കേരളത്തിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സര്‍വീസ് മാര്‍ച്ച് 28 വരെ മാത്രം. മാര്‍ച്ച് 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. സൗജന്യ ഭക്ഷണവും അധിക ബാഗേജും ഉണ്ടാകില്ലമലയാളികളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയം കൂടിയാണിത്. നേരത്തെ തന്നെ പലതവണ ഈ സര്‍വീസ് നിര്‍ത്തലാക്കാന്‍ ശ്രമിച്ചിരുന്നു. നിലവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് ഒരു എയര്‍ ഇന്ത്യ സര്‍വീസ് മാത്രമേയുള്ളു. ഇതാണ് നിര്‍ത്തലാക്കുന്നത്. എയര്‍ ഇന്ത്യയുടെ ഈ പിന്മാറ്റം മറ്റ് വിമാന കമ്പനികള്‍ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ സഹായകമാകും.
No comments
Post a Comment