Header Ads

  • Breaking News

    കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ


    കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയിൽ. ബീച്ചിൽ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിന്റെ പിടിയിലായത്.

    ഇന്ന് രാവിലെയാണ് യുവാവ് പിടിയിലായത്. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയിൽ പെട്ട ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കഞ്ചാവ് ഉണക്കാൻ ഇട്ട് ഉറങ്ങി പോകുകയായിരുന്നു. നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണ് എന്ന് കണ്ടെത്തിയത്.

    370 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. കർണാടകയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോട് വിവിധ മേഖലകളിൽ വില്പന നടത്തിയിരുന്ന മുഹമ്മദ് റാഫിയെ പൊലീസ് ചോദ്യം ചെയുകയാണ്.

    No comments

    Post Top Ad

    Post Bottom Ad