Header Ads

  • Breaking News

    ഡ്യൂട്ടിക്കിടയിൽ പോലീസുകാർക്ക് സർപ്രൈസ് മധുരവുമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐപിഎസ്.; കണ്ണൂരിൽ പുതുവത്സര രാവിൽ വേറിട്ട ആഘോഷം



    കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് ആവേശമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐപിഎസ്. പുതുവത്സര രാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി കണ്ട അദ്ദേഹം, അവർക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും പുതുവത്സരം ആഘോഷിച്ചു.

    കണ്ണൂർ, മുഴപ്പിലങ്ങാട്, തലശ്ശേരി, ന്യൂ മാഹി തുടങ്ങിയ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും പിക്കറ്റ് പോസ്റ്റുകളിലുമാണ് കമ്മീഷണർ നേരിട്ടെത്തിയത്. രാത്രി വൈകിയും റോഡുകളിലും പരിസരങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങൾക്ക് അദ്ദേഹം പുതുവത്സര ആശംസകൾ നേർന്നതോടൊപ്പം സ്നേഹോപഹാരങ്ങളും കൈമാറി.

    കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ ഡ്യൂട്ടിയിൽ വ്യാപൃതരായ പോലീസുകാരുടെ മനോവീര്യം വർധിപ്പിക്കാൻ കമ്മീഷണറുടെ ഈ ഇടപെടൽ വലിയ കരുത്തായി. ഉന്നത ഉദ്യോഗസ്ഥൻ തന്നെ തങ്ങളുടെ അടുക്കൽ നേരിട്ട് എത്തി ആഘോഷങ്ങളിൽ പങ്കുചേർന്നത് സേനാംഗങ്ങൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad