Header Ads

  • Breaking News

    വന്ദേഭാരത് സ്ലീപ്പർ;ആദ്യം പുറത്തിറങ്ങുന്ന ട്രെയിനുകളിൽ കേരളത്തിന് രണ്ടെണ്ണം ലഭിച്ചേക്കും

    ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ട്രെയിനായ വന്ദേഭാരത് സ്ലീപ്പർ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ മേൽനോട്ടത്തിൽ ട്രെയിൻ അതിന്റെ അവസാന അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി. കൊൽക്കത്ത- ഗുവാഹാത്തി പാതയിലാണ് ആദ്യ സർവീസ് നടത്തുക. ഇതടക്കം ഈ വർഷം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. ഈ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് ലഭിച്ചേക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് പ്രഥമ പരിഗണന നൽകാൻ കേന്ദ്ര സർക്കാരിന് നീക്കമുണ്ട്. ആദ്യ സർവീസ് നടക്കാനിരിക്കുന്ന അസമും ബംഗാളും കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടുക എന്നാണ് വിവരം. തിരുവനന്തപുരം-ബെംഗളൂരു പാതയാണ് രണ്ടാമത് പരിഗണനയിലുള

    ഈ വർഷം അവസാനമാകുമ്പോഴേക്കും 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കുകളിലെത്തും. അടുത്തവർഷം ഇത് വിപുലീകരിക്കും. തിരുവനന്തപുരം-മംഗളൂരു പാതയിലും വന്ദേഭാരത് സ്ലീപ്പർ ഓടിക്കുന്നത് റെയിൽവേയുടെ പരിഗണനയിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad