Header Ads

  • Breaking News

    ശബരിമല സ്വർണ്ണക്കൊള്ളകേസിൽ ഇഡി അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങി ; ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു





    എറണാകുളം :- ശബരിമല സ്വർണ്ണക്കൊള്ളയിൽ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED. കൊച്ചി ED യൂണിറ്റ് ഡൽഹിയിലെ ED ഡയറക്ടറേറ്റിന് കത്തയച്ചു. തിങ്കളാഴ്‌ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. അനുമതി ലഭിച്ചാൽ തിങ്കളാഴ്ച‌യോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു. കേസിൻ്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു.

    ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ ഹൈക്കോടതി ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ എസ് ഐ ടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിൾ ബെഞ്ച് വിമർശിച്ചു. വിജയകുമാറിനെയും ശങ്കർദാസിനെയും എന്തുകൊണ്ട് പ്രതിചേർക്കുന്നില്ല എന്നും കോടതി ചോദിച്ചു. എൻ.വാസുവിന്റെയും മുരാരി ബാബുവിൻ്റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ് ഐ ടിക്കെതിരെയുള്ള പരാമർശങ്ങൾ

    ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അത് നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നു. സ്വർണം പൂശിയ അമൂല്യവസ്‌തുക്കൾ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വർണം തട്ടിയെടുക്കാനുള്ള ശ്രമമാണ്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണജസ്റ്റിസ് എ.ബദറുദ്ദിൻ ജാമ്യാപേക്ഷ തള്ളിയത്. ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വർണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാൻസർ ആണെന്നും ഇത്തരം കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നൽകി

    No comments

    Post Top Ad

    Post Bottom Ad