ഇനി മുതല്‍ രാജ്യത്ത് എല്ലാ പുതിയ മൊബൈല്‍ ഫോണിലും ഈ ആപ്പ് നിര്‍ബന്ധം! കാരണം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയില്‍ വില്‍ക്കുന്നതിനായി നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന എല്ലാ പുതിയ മൊബൈല്‍ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമായും ഇൻസ്റ്റാള്‍ ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) നിർദേശം നല്‍കി.
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സൗകര്യമൊരുക്കുന്ന ഈ പോർട്ടല്‍ 2023 മെയ് മാസത്തിലാണ് സ്ഥാപിച്ചത്. തിങ്കളാഴ്ചയാണ് എല്ലാ ഉപകരണ നിർമ്മാതാക്കള്‍ക്കും (OEM), ഇറക്കുമതിക്കാർക്കും കേന്ദ്രം ഈ നിർദ്ദേശം നല്‍കിയത്.
പുതിയ ഉപകരണങ്ങള്‍ ആദ്യമായി ഉപയോഗിക്കുമ്ബോഴോ സജ്ജീകരിക്കുമ്ബോഴോ ആപ്പ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാവുകയും ആക്‌സസ് ചെയ്യാവുന്നതുമാണെന്ന് ഉറപ്പാക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആവശ്യപ്പെട്ടു. ആപ്പിന്റെ പ്രവർത്തനങ്ങള്‍ പ്രവർത്തനരഹിതമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത് എന്നും നിർബന്ധമുണ്ട്. വ്യാജ ഹാൻഡ്‌സെറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഡിഒടി വിശദീകരിച്ചു.
No comments
Post a Comment