ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പടെ രണ്ടുപേർ മരണപ്പെട്ടു
കോഴിക്കോട് :- ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്.
കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി കോയവളപ്പിൽ താമസിച്ചിരുന്ന കെ ടി യൂനുസിൻ്റെ മകൻ ജുബൈദ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

No comments
Post a Comment