Header Ads

  • Breaking News

    പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂൾ ജീവനക്കാരിയായ യുവതി മരിച്ചു


    പയ്യന്നൂര്‍: ദേശീയ പാതയിൽ കണ്ടോത്ത്
    ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിൻ്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്. ഇന്ന് രാവിലെ 9.45 മണിയോടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേ റ്റ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അംഗൻവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി.മധുസൂദനൻ്റെയും മകളാണ് മരണപ്പെട്ട ഗ്രീഷ്മ. മകൻ: ആരവ് (വിദ്യാർത്ഥികരിവെള്ളൂർ സ്കൂൾ).
    സഹോദരൻ
    : വൈശാഖ് (ബാംഗ്ലൂർ).

    No comments

    Post Top Ad

    Post Bottom Ad