ബിരിയാണി ഐസ്ക്രീം! സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വിചിത്ര വിഭവം
വിചിത്രമായ പാചക പരീക്ഷണങ്ങളുടെ കലവറയാണല്ലോ സോഷ്യൽ മീഡിയ. പലപ്പോഴും അപ്രതീക്ഷിതമായ ചേരുവകൾ ചേർത്തുള്ള ഇത്തരം ഫ്യൂഷൻ പരീക്ഷണങ്ങൾ ഭക്ഷണപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിമാറാറുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബിരിയാണി ഐസ്ക്രീം.
ഒരു ഫുഡ് വ്ലോഗറാണ് വ്യത്യസ്തമായ ഐസ്ക്രീം റെസിപ്പി പങ്കുവെച്ചത്. ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവകളെല്ലാം ഇതിലും ഉപയോഗിക്കുന്നുണ്ട്. സവാള വഴറ്റിയതും വേവിച്ച അരിയും ക്രീമും ചേർക്കുന്നതാണ് പാചകത്തിൻ്റെ ആദ്യപടി. ഇതിലേക്ക് പഞ്ചസാര, ബിരിയാണി മസാല, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർക്കുന്നതും വീഡിയോയിൽ കാണാം. മിശ്രിതം അരിച്ചെടുത്ത ശേഷം ഫ്രിഡ്ജിൽ വെച്ച് കട്ടിയാക്കുന്നു. വിളമ്പുന്നതിന് തൊട്ടുമുൻപ് ഐസ്ക്രീമിന് മുകളിൽ വറുത്ത സവാളയും അല്പം നെയ്യും ബദാം പരിപ്പും വിതറുന്നതോടെ ബിരിയാണി ഐസ്ക്രീം തയ്യാർ!.
ഫ്ലാറ്റ് മേറ്റ് കഴിച്ചുനോക്കി നല്ല അഭിപ്രായം പറഞ്ഞെന്നും കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉപഭോക്താക്കൾ പങ്കുവെച്ചത്.
No comments
Post a Comment