എല്ലാ വണ്ടിക്കും കൈ കാണിച്ച് അപകടം വരുത്തരുത് ;സ്കൂൾ കുട്ടികളോട് കേരള പൊലീസ്
തിരുവനന്തപുരം: സ്കൂൾ കുട്ടികൾ അപരിചിതരോട് ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്യുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവമോ പശ്ചാത്തലമോ അറിയാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ലിഫ്റ്റ് വാങ്ങി യാത്ര ചെയ്യുന്നത് വലിയ അപകടങ്ങളിൽ കലാശിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇക്കാര്യത്തിൽ
രക്ഷിതാക്കളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും, കുട്ടികളെ ബോധവൽക്കരിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു.
No comments
Post a Comment