ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍
ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ റെയിൽവേ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.
അവയവഭാഗം കണ്ടതോടെ പോലീസ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങി. കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്.
എറണാകുളം-മെമു ട്രെയിന്‍ കടന്ന് പോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്.
ഏകദേശം മൂന്ന് ദിവസം പഴക്കം ഉള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാല്‍ ആണെന്നും സംശയിക്കുന്നു.
No comments
Post a Comment