Header Ads

  • Breaking News

    ആധാര്‍ കാര്‍ഡിലെ പേരുവിവരങ്ങള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം



    തിരുവനന്തപുരം: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം. ആധാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു നിശ്ചിത തുക അടക്കേണ്ടി വരും. ഡെമോഗ്രഫിക്ക് വിവരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ 75 രൂപയും ബയോമെട്രിക്ക് അപ്‌ഡേറ്റിന് 125 രൂപയും നല്‍കണം. കുട്ടികള്‍ക്ക് ബയോമെട്രിക്ക് അപ്‌ഡേറ്റുകള്‍ സൗജന്യമാണ്. ആധാര്‍ സേവനം വേഗത്തിലാക്കുക,യൂസര്‍ ഫ്രണ്ട്‌ലിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ മാറ്റങ്ങള്‍. മുന്‍പ് ആധാറിലെ വിവരങ്ങള്‍ മാറ്റുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ ആധാര്‍ ഉടമ നേരിട്ട് ആധാര്‍ സേവ കേന്ദ്രം സന്ദര്‍ശിക്കണമായിരുന്നു. ഇന്ന് മുതല്‍ കൂടുതല്‍ സൗകര്യപ്രദമായ വിധത്തില്‍ ആധാര്‍ ഉടമയ്ക്ക് തന്റെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാം. ഇത്തരത്തില്‍ എഡിറ്റ് ചെയ്യുന്ന വിവരങ്ങള്‍ പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും രേഖകളുമായി ഒത്തുനോക്കി ഡിജിറ്റലായി വെരിഫൈ ചെയ്യപ്പെടും. അതേസമയം ബയോമെട്രിക്ക് വിവരങ്ങളായ ഫിംഗര്‍പ്രിന്റുകള്‍, ഐറിസ് സ്‌കാന്‍, ഫോട്ടോഗ്രാഫ് എന്നിവയ്ക്കായി ആധാര്‍ സേവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടിവരും. ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അടുത്ത വര്‍ഷം ജനുവരി ഒന്നാം തിയതി മുതല്‍ പ്രവര്‍ത്തനരഹിതമാകും.

    No comments

    Post Top Ad

    Post Bottom Ad