സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനു പിന്നാലെ രക്ഷപ്പെടുത്തി
ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്നവിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്.
മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഫയര്‍ഫോഴ്സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം കുട്ടികളുടെ മാതാവിനെയാണ് പുറത്തിറക്കിയത്.പിന്നീട് രണ്ടുകുട്ടികളെയും പുറത്തിറക്കി. ഫയര്‍ഫോഴ്സ് അംഗം കുട്ടികളെ കൈയിലെടുത്തുകൊണ്ട് കയറിലൂടെ താഴേക്കിറങ്ങുകയായിരുന്നു.
No comments
Post a Comment