കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ജാബിർ-മുബഷിറ ദമ്പതികളുടെ നാലാമത്തെ കുഞ്ഞായ ഹാമിഷ് അലനാണ് മരിച്ചത്. കുളിപ്പിക്കുന്നതിന് ഇടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചു എന്നായിരുന്നു ആദ്യം മാതാവ് പറഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് കുഞ്ഞിനെ കിണറ്റില്‍ നിന്ന് പുറത്ത് എടുത്തത്. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് പോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു.
കുഞ്ഞിൻ്റെ മരണത്തില്‍ നേരത്തെ തന്നെ പൊലീസിന് സംശയങ്ങൾ ഉണ്ടായിരുന്നു. തുടര്‍ന്ന് മുബഷിറയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്
No comments
Post a Comment