Header Ads

  • Breaking News

    ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി, സംഭവം കൊല്ലത്ത്



     
     കൊല്ലം :
    ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കരിക്കോട് അപ്പോളോ നഗറിലാണ് സംഭവം. ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് കവിത (46) വീട്ടിൽവച്ച് ഭർത്താവ് മധുസൂദനൻ പിള്ള (54)യുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകളുടെ കൺമുന്നിലായിരുന്നു ആക്രമണം. അതിക്രൂരമായ കൊലപാതകം കണ്ട് ഞെട്ടിയ മകൾ അടുത്തുള്ള വീട്ടിലെത്തി പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.

    അയൽക്കാർ വിവരം ഉടൻ പൊലീസിലറിയിച്ചു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്‌ത് വരികയാണ്. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കശുവണ്ടി വ്യാപാരത്തിൽ ഇടനിലക്കാരനായി പ്രവ‌ത്തിക്കുന്നയാളാണ് മധുസൂദനൻ പിള്ള. കുടുംബപ്രശ്‌നങ്ങളാണ് കൊലയ്‌ക്ക് കാരണം എന്നാണ് കരുതുന്നത്.



    No comments

    Post Top Ad

    Post Bottom Ad