പിലാത്തറയില്‍ നിന്ന് സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു
പരിയാരം: നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ചതായി പരാതി.
രാമന്തളി പാലക്കോട് കാരമുട്ടത്തെ സല്‍മത്ത് മന്‍സിലില്‍ എന്‍.പി.മിഖ്ദാദിന്റെ 2020 മോഡല്‍ കെ.എല്‍-59 വി-6488 മെറൂണ്‍സിറത്തിലുള്ള ആക്‌സസ് 125 സ്‌ക്കൂട്ടറാണ് കാണാതായത്.
60,000 രൂപ വിലമതിക്കുന്ന സ്‌ക്കൂട്ടര്‍ പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കോംപ്ലക്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു.
പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
No comments
Post a Comment