പുതിയ സംരംഭം തുടങ്ങാൻ രണ്ടുകോടി രൂപയോളം സ്വരൂപിച്ച് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ
തലശേരി: അന്ധരായവർക്ക് വേണ്ടി ബ്ലൂട്ടൂത്ത് വാക്കിംഗ് സ്റ്റിക്ക്, കണ്ണടകൾ തുടങ്ങിയവ നിർമ്മിക്കാൻ 50 കോടിയുടെ സംരംഭം തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ പോലിസ് അറസ്റ്റ് ചെയ്തു.
പലരിൽ നിന്നും പണമായി സ്വർണമായും രണ്ടു കോടിയോളം രൂപ സ്വരൂപിക്കുകയും ചെയ്തു.
പാനൂർ കടവത്തൂർ സ്വദേശി രാമൻകടവത്ത് ഇല്യാസ് ആണ് പിടിയിലായത്. 6 പേർ പ്രതികളായ കേസിൽ 3 പേരെ നേരത്തെ പിടികൂടിയിരുന്നു.
കേസ് എടുത്തതറിഞ്ഞ് പ്രതി രണ്ടുവർഷത്തോളം ദുബൈ, നേപ്പാൾ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.
പ്രതിയെ ധർമ്മടം പോലീസ് ഹൈദരാബാദിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയാരുന്നു. ഇല്യാസിന് കൂത്തുപറമ്പ്, പിണറായി പോലീസ് സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
No comments
Post a Comment