തൃശൂരിൽ തിയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ക്വട്ടേഷൻ ആക്രമണമെന്ന് സൂചന
തൃശൂര്‍: തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു.'രാഗം' തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം. കാറില്‍ നിന്നിറങ്ങി വീടിന്‍റെ ഗേറ്റ് തുറക്കുന്ന സമയത്ത് ഇരുട്ടില്‍ പതുങ്ങിയിരുന്ന മൂന്ന് പേർ സുനിലിനെയും ഡ്രൈവറെയും വെട്ടുകയായിരുന്നു. ഇതിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. സുനിലിന്‍റെ കാലിനും അജീഷിന്‍റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്നാണ് സൂചന. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. ക്വട്ടേഷന്‍ ആക്രമണമാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
No comments
Post a Comment