നിങ്ങൾ അയക്കുന്ന മെസേജുകളെല്ലാം വാട്സ്ആപ്പ് കാണുന്നുണ്ട്'; വാട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി മസ്ക്
വാട്സ്ആപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഇലോൺ മസ്ക് രംഗത്ത്. ഉപയോക്താക്കൾ അയക്കുന്ന മെസേജുകൾ വാട്സ്ആപ്പിന് കാണാമെന്നാണ് മസ്ക് ആരോപിക്കുന്നത്. വാട്സ്ആപ്പ് ഇവ നിരീക്ഷിക്കുന്നതിനാലാണ് അതിനനുസരിച്ച പരസ്യങ്ങളും മറ്റും യൂസർമാരുടെ ഫീഡിൽ വരുന്നതെന്നും മസ്ക് പറയുന്നു. വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതക്ക് യാതൊരു വിലയും നൽകുന്നില്ല, ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്നുമാണ് മസ്ക് ആരോപിക്കുന്നത്.
അതോടൊപ്പം തന്നെ മസ്കിന്‍റെ പുതിയ മെസേജിങ് ആപ്പിന്‍റെ ലോഞ്ചിനെക്കുറിച്ചും മസ്ക് പ്രഖ്യാപിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ ലോഞ്ച് ഉണ്ടാകുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. 'എക്സ് ചാറ്റ്' എന്ന മസ്കിന്‍റെ മെസേജിങ് ആപ്പ് വാട്സ്ആപ്പിന് വലിയ വെല്ലുവിളിയാകുമെന്നാണ് മസ്ക് അഭിപ്രായപ്പെടുന്നത്.

No comments
Post a Comment