വ്യാജപ്രചരണത്തിനെതിരെ പൊലിസില്‍ പരാതി നല്‍കി കണ്ണൂര്‍ കോര്‍പറേഷൻ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പൊലിസില്‍ പരാതി നല്‍കി. തന്നെ മേയർ സ്ഥാനാർത്ഥിയിക്കിയില്ലെങ്കില്‍ അഴിമതിയുടെ തെളിവുകള്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ അഡ്വ.'പി. ഇന്ദിര പറഞ്ഞതായാണ് പ്രചരണം.
അങ്ങനെ ഒരു യോഗം നടക്കുകയോ താൻ ഇങ്ങനെ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്ന് പി ഇന്ദിര പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍വ്യാജ പ്രചരണം നടത്തിയ മൊബൈല്‍ നമ്പർ സഹിതം കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഇന്ദിര പരാതി നല്‍കിയത്.
No comments
Post a Comment