Header Ads

  • Breaking News

    പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്​ ഇ-​പോ​സ് സം​വി​ധാ​നം ഉ​ട​ൻ


    ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്​ (പി.​ഡി.​എ​സ്) ആ​പ് അ​ധി​ഷ്ഠി​ത നി​യ​ന്ത്ര​ണ പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പാ​ക്കും. സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു​ക​ഴി​ഞ്ഞാ​ൽ ഇ​ല​ക്ട്രോ​ണി​ക് പോ​യ​ന്റ് ഓ​ഫ് സെ​യി​ൽ (ഇ-​പോ​സ്) മെ​ഷീ​ൻ വ​ഴി ഗു​ണ​ഭോ​ക്താ​വി​ന്റെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ തൂ​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​ത് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ​ർ​ക്കാ​ർ ഡേ​റ്റ ബേ​സു​മാ​യി ബ​ന്ധി​പ്പി​ക്കും. വി​ൽ​പ​ന, പ​ണ​മ​ട​ക്ക​ല്‍, തൂ​ക്കം, ഡി​ജി​റ്റ​ൽ പേ​മെ​ന്‍റു​ക​ള്‍ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ചി​ല്ല​റ വ്യാ​പാ​രി​ക​ൾ, മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ, ഫീ​ൽ​ഡ് ഓ​പ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ഉ​പ​ക​ര​ണം സ​ഹാ​യ​ക​മാ​കും.ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​ർ​ഹ​ത​യു​ള്ള റേ​ഷ​ൻ കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഇ.​പി.​ഒ.​എ​സ് മെ​ഷീ​ൻ ഇ​ല​ക്ട്രോ​ണി​ക് വേ​യി​ങ് മെ​ഷീ​നു​മാ​യി ബ​ന്ധി​പ്പി​ക്കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു ഈ​സ്റ്റി​ലെ​യും നോ​ര്‍ത്തി​ലെ​യും 290 റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ പൈ​ല​റ്റ് പ​ദ്ധ​തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. വി​ജ​യി​ച്ചാ​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചു. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ട്ര​ക്കു​ക​ൾ​ക്കു​ള്ള ജി.​പി.​എ​സ് ട്രാ​ക്കി​ങ്​ സം​വി​ധാ​നം, ക​മാ​ൻ​ഡ് സെ​ന്റ​ർ തു​ട​ങ്ങി നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും സ​ര്‍ക്കാ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത ഇ-​പോ​സ് പ​ദ്ധ​തി ഏ​താ​നും വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പു​ത​ന്നെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

    No comments

    Post Top Ad

    Post Bottom Ad