ചെങ്കോട്ട സ്ഫോടനം:രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു;ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴി
ദില്ലി:ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ പുറത്ത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് വർഷം നീണ്ട ഒരുക്കങ്ങൾ സ്ഫോടനത്തിനായി നടത്തിയെന്നും പ്രതികൾ പറഞ്ഞതായി വിവരമുണ്ട്.
ഫദീദാബാദിൽ നിന്നും നൂഹിൽ നിന്നും ബോംബുണ്ടാക്കാനുള്ള സ്ഫോടക വസ്തുക്കൾ ശേഖരിച്ചു. ഇവ സൂക്ഷിക്കാൻ ഡീപ് ഫ്രീസറും വാങ്ങി, ഇതിനായി 26 ലക്ഷം രൂപ നെറ്റ്വർക്കിലുള്ളവർതന്നെ സമാഹരിച്ചെന്നും പ്രതികൾ വെളിപ്പെടുത്തി. എ കെ 47 തോക്ക് വാങ്ങിയത് ആറര ലക്ഷം രൂപയ്ക്ക് എന്നും മുസമ്മിൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റിലായവരിൽ മൂന്ന് പേർ 'ഉകാസ'യുടെ നിർദേശം അനുസരിച്ച് അഫ്ഗാനിസ്ഥാനിലേക്ക് പോയെന്നും വിവരമുണ്ട്.
No comments
Post a Comment