നിരോധിത ഫ്ളക്സ് പ്രിന്റിങ്; അരലക്ഷം പിഴയിട്ടു
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിത ഫ്ളക്സ് പ്രിന്റിങ് ഉപയോഗിച്ചതിന് അരലക്ഷം രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ്.
തളിപ്പറമ്പിലെ വിബ്ജിയോർ, ആഡ് സ്റ്റാർ എന്നീ സ്ഥാപനങ്ങളിൽ നിന്ന് വിവിധ വലുപ്പത്തിലുള്ളതും സംഭരിച്ച് വച്ചതുമായ 41-ഓളം നിരോധിത ഫ്ളക്സ് റോളുകൾ പിടികൂടി.
വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ നിരോധിത ഫ്ളക്സിൽ പ്രിന്റ് ചെയ്ത ബാനറുകളും സ്ക്വാഡ് പിടിച്ചെടുത്തു.
വ്യാപാര സ്ഥാപനങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വേണ്ടിയുള്ള ബാനറുകളാണ് നിരോധിത ഉത്‌പന്നങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.
രണ്ട് സ്ഥാപനങ്ങൾക്കും 25,000 രൂപ വീതം പിഴയിട്ടു. രണ്ടാം തവണയാണ് ഈ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത ഫ്ളക്സ് ഉത്പന്നങ്ങൾ പിടികൂടുന്നത്.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരുമെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ പി പി അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി കെ ദിബിൽ, തളിപ്പറമ്പ് നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജൂനറാണി എ വി തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment