സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കെണി ഒരുക്കും; ഓൺലൈൻ ചതിക്കുഴികൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട് :സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് ആളുകളെ തട്ടിപ്പിനിരയാക്കുന്ന സൈബർകുറ്റവാളികളുടെ പുതിയ രീതിക്കെതിരെ ജാഗ്രത പാലിക്കാൻ കേരള പോലീസിന്റെ മുന്നറിയിപ്പ്. വിദേശത്തു നിന്നോമറ്റ്സംസ്ഥാനങ്ങളിൽ നിന്നോ വിലപിടിപ്പുള്ള സമ്മാനങ്ങൾഅയച്ചുനൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന ഈ രീതി വീണ്ടുംവ്യാപകമാവുന്നതായാണ്മുന്നറിയിപ്പ്.‘സമ്മാനം’ എന്ന ആകർഷകമായ വാഗ്ദാനത്തിലൂടെ ഇരകളുടെ ‘മാനം’ നഷ്ടപ്പെടുത്തുന്ന ഈ തട്ടിപ്പ് രീതിയെക്കുറിച്ച് ഓരോ പൗരനും ജാഗ്രത പാലിക്കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസിന്റെ നിർദേശം.
കേവലം ഒരു ഫോൺ കോളിൽഅവസാനിക്കുന്നതല്ല ഈ തട്ടിപ്പ്. ഇരകളെ പൂർണ്ണമായിവിശ്വാസത്തിലെടുക്കുന്നതിന്വേണ്ടിയുള്ള പല ഘട്ടങ്ങൾ ഇതിനു പിന്നിലുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് തട്ടിപ്പുകാർ ഇരകളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇവർ ധനികരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദേശ പശ്ചാത്തലംഉൾപ്പെടെയുള്ളവ്യാജവിവരങ്ങൾനൽകിവിശ്വാസംനേടിയെടുക്കുന്നു.
സൗഹൃദംശക്തമാകുന്നതോടെ,ഇവർനിങ്ങൾക്കായിലക്ഷങ്ങൾവിലമതിക്കുന്ന സമ്മാനങ്ങൾ (ഗിഫ്റ്റ് കാർഡുകൾ,ആഭരണങ്ങൾ,മൊബൈൽഫോണുകൾ, ലാപ്ടോപ്പുകൾ) അയച്ചുനൽകാം എന്ന് വാഗ്ദാനം ചെയ്യുന്നു. സമ്മാനങ്ങൾ പായ്ക്ക് ചെയ്തതിൻ്റെയുംഅതിൽഇരയുടെവിലാസം രേഖപ്പെടുത്തിയതിൻ്റെയും ഫോട്ടോകൾഅയച്ചുനൽകുന്നത്തട്ടിപ്പിൻ്റെആധികാരികത വർധിപ്പിക്കും. ഇതോടെ, സമ്മാനം തൻ്റെ പേരിലേക്ക് അയച്ചിട്ടുണ്ട് എന്ന് ഇര പൂർണ്ണമായും വിശ്വസിക്കുന്നു.
സമ്മാനം അയച്ച് ദിവസങ്ങൾക്കുള്ളിൽ കസ്റ്റംസ്, എയർപോർട്ട് ഉദ്യോഗസ്ഥൻ്റേത് എന്ന വ്യാജേന ഒരു ഫോൺ കോൾ ഇരയുടെ ഫോണിൽ എത്തുന്നു. നിങ്ങളുടെ പേരിലെത്തിയ വിലപിടിപ്പുള്ള പാർസലിന് കസ്റ്റംസ്തീരുവഅടയ്ക്കാതെവിട്ടയക്കാൻകഴിയില്ലെന്ന്വിളിക്കുന്നയാൾഅറിയിക്കും. നിശ്ചിത തുക ഉടൻ അടച്ചില്ലെങ്കിൽ,നിയമനടപടികൾ നേരിടേണ്ടിവരും എന്ന ഭീഷണി ഇവർ മുഴക്കും. സമ്മാനം നഷ്ടപ്പെടുമെന്ന ദുഃഖവും നിയമനടപടിയെക്കുറിച്ചുള്ള പേടിയും കാരണം ഇരകൾപണംആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു.ഇതോടെ തട്ടിപ്പ് പൂർത്തിയാകുന്നു.
ലഭിക്കാത്തസമ്മാനങ്ങൾക്കായിപണംനഷ്ടപ്പെടുത്തുകയും, വ്യക്തിഗത വിവരങ്ങൾചോർത്തപ്പെടുകയുംചെയ്യുന്നഅവസ്ഥയാണ് ഈ തട്ടിപ്പിലൂടെ സംഭവിക്കുന്നത്.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
സമൂഹമാധ്യമങ്ങളി ലൂടെസൗഹൃദത്തിലാകുന്നഅജ്ഞാതർവിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്താൽ അത്പൂർണ്ണമായുംഅവഗണിക്കുക.ഒരുകാരണവശാലും വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവര ങ്ങളോ കൈമാറരുത്.
കസ്റ്റംസ് വകുപ്പോ മറ്റ് സുരക്ഷാഏജൻസികളോ പാർസലുകളുടെ തീരുവ ഫോൺ കോൾ വഴി ആവശ്യപ്പെടാറില്ല. എല്ലാവിധ നടപടികളും ഔദ്യോഗികചാനലുകൾ വഴിയുംരേഖാമൂലവുമാണ് നടക്കുക.
പണംകൈമാറാതി രിക്കുക: കസ്റ്റംസ് ക്ലിയറൻസിൻ്റെ പേരിലോ, ഡെലിവറി ഫീസിൻ്റെ പേരിലോ പണം ആവശ്യപ്പെട്ടാൽ അത് ഉടൻ തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിയുക.
*ഓൺലൈൻസാമ്പ ത്തിക തട്ടിപ്പുകൾക്ക് ഇരയാവുകയാണെങ്കിൽ ഒട്ടും മടിക്കാതെ1930 എന്നനമ്പറിൽബന്ധപ്പെട്ട്പരാതിനൽകണം.സമയബന്ധിതമായഇടപെടൽപണംതിരികെലഭിക്കുന്നതിന് നിർണ്ണായക മാണ്.
No comments
Post a Comment