ജില്ലയില്‍ ആറു പേര്‍ക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡല്‍
കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്, നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ ഹസ്സന്‍ ബാരിക്കല്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ എ.കെ. സുബൈര്‍, കല്‍പ്പറ്റ സബ് ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സി.പി.ഒ സി.കെ. നൗഫല്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സി.പി.ഒ കെ.എം. അബ്ദു നാസിര്‍ എന്നിവര്‍ക്കാണ് പോലീസ് മെഡല്‍. ഇന്നലെ തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ മെഡലുകള്‍ ഏറ്റുവാങ്ങി.
No comments
Post a Comment