അമ്മാവനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ 16 കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു
മുംബൈ: സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 28-കാരനായ അമ്മാവൻ അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയോടെ വസായിലാണ് സംഭവം നടന്നത്. വാളിവ് സ്വദേശിയായ പ്രതിയാണ് അറസ്റ്റിലായത്. ചർച്ച്‌ഗേറ്റ്–വിരാർ ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ മാതൃസഹോദരനൊപ്പമായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. ഭയന്ദറിനും നായിഗാവിനും ഇടയിലുള്ള ഭാഗത്ത് വെച്ച് പ്രതി പെൺകുട്ടിയെ ഓടുന്ന ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ പെൺകുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു
No comments
Post a Comment