Header Ads

  • Breaking News

    ബി.എസ്.സി നഴ്‌സിംഗ്: എസ്.സി./ എസ്.ടി സീറ്റുകളിലേക്ക് 11ന് സ്‌പോട്ട് അലോട്ട്‌മെന്റ്



    തിരുവനന്തപുരം :2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളില്‍ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 11 ന് എല്‍.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളില്‍ രാവിലെ 10 മണിക്ക് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകർ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഓണ്‍ലൈനായി സമർപ്പിക്കണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in ല്‍ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് അടയ്ക്കണം. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/ കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതല്‍വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

    No comments

    Post Top Ad

    Post Bottom Ad