കാസർഗോഡ് സംഗീത പരിപാടിക്കിടെ തിരക്കിൽ പെട്ട് 10 പേര്‍ ആശുപത്രിയിൽ
കാസർഗോഡ്: ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം കിട്ടാതെ നിരവധി പേർ കുഴഞ്ഞുവീണത്. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി. അനിയന്ത്രിതമായ തിരക്ക് കാരണം പരിപാടി നിർത്തിവെക്കുകയും നഗരത്തിൽ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു.
No comments
Post a Comment